തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസറെ ലോഡ്‌ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ എസ്.ജെ. സജിയാണ് ആത്മഹത്യ ചെയ്തത്. രണ്ട് ദിവസമായി സജിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പൊലീസുകാരൻ തമ്പാനൂരിലെ ലോഡ്‌ജില്‍ തൂങ്ങി മരിച്ച നിലയില്‍: ഉന്നത ഉദ്യോഗസ്ഥരുടെ പീഡനമെന്ന് പരാതി - പോലീസുദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു തിരുവനന്തപുരം
നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ സിഐ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പീഡനമാണ് സജിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇന്നലെയാണ് (05.05.22) സജി തമ്പാനൂരിലെ ലോഡ്‌ജില്‍ മുറിയെടുത്തത്. ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ ജീവനക്കാരനാണ് സജിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമ്പാനൂര്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ സിഐ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പീഡനമാണ് സജിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.