തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റി വെയർ ഹൗസിലെത്തിച്ച ഭക്ഷ്യധാന്യങ്ങളിറക്കാൻ സിഐടിയു തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ട് തടഞ്ഞുവെച്ചതായി ആരോപണം. വ്യാഴാഴ്‌ച രാവിലെ കാലടിയിൽ നിന്നും മൂന്ന് ലോറികളിലായി വന്ന ലോഡാണ് കൂലി കൂട്ടി നൽകാത്തതിനെ തുടർന്ന് തൊഴിലാളികൾ തടഞ്ഞത്. പതിവായി ഇവിടെയിറക്കുന്ന ലോഡ് ഒന്നിന് 350 രൂപ വെച്ച് നൽകാറുണ്ട്. എന്നാൽ ഇത്തവണ 800 രൂപ നൽകണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ രംഗത്തുവന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായതെന്നും ഡ്രൈവര്‍മാര്‍ ആരോപിച്ചു.
അമിത കൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ ലോറി തടഞ്ഞുവെച്ചു - ലോറി തടഞ്ഞു
കാലടിയിൽ നിന്നും മൂന്ന് ലോറികളിലായി വന്ന ലോഡാണ് കൂലി കൂട്ടി നൽകാത്തതിനെ തുടർന്ന് തൊഴിലാളികൾ തടഞ്ഞത്.
നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ ലോറി തടഞ്ഞുവെച്ചു
എന്നാൽ മുൻകാലങ്ങളിൽ വരുന്നതിൽ നിന്നും ഇരട്ടി ലോഡുകൾ വന്നതിനാലാണ് കൂലി കൂട്ടി ചോദിച്ചതെന്നുമാണ് തൊഴിലാളികൾ പറയുന്നത്. സംഭവം ചർച്ചയായതോടെ തൊഴിലാളികൾ ലോഡിറക്കാൻ സമ്മതിക്കുകയായിരുന്നു.