തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. വിവിധ ഡി.സി.സികളുടെ നേതൃത്വത്തിലാണ് സംസ്ഥാനം മുഴുവൻ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. കോൺഗ്രസിൻ്റെ പ്രധാന നേതാക്കൾ പ്രതിഷേധ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍ഗോഡ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധം മുന്‍ കെ.പി.സി.സി. പ്രസിഡൻ്റ് എം.എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. കെ.സുധാകരന്‍ എം.പി കണ്ണൂരും എം.കെ.രാഘവന്‍ എം.പി വയനാടും ഡോ.ശശി തരൂര്‍ എം.പി കോഴിക്കോടും പ്രതിഷേധത്തിന് നേതൃത്വം നൽകും.
പൗരത്വ ഭേദഗതി നിയമം; സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക്
കോൺഗ്രസിൻ്റെ പ്രധാന നേതാക്കളാണ് പ്രതിഷേധ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യുക.
പൗരത്വ ഭേദഗതി നിയമം; സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മലപ്പുറത്തെ പ്രതിഷേധം ഉദ്ഘാടനം ചെയ്യുക. ബെന്നി ബഹനാന്‍ എം.പി തൃശൂരും വി.ഡി.സതീശന്‍ എം.എല്‍.എ എറണാകുളത്തും കെ.സി.ജോസഫ് എം.എല്‍.എ കോട്ടയത്തും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആലപ്പുഴയിലും പ്രതിഷേധം ഉദ്ഘാടനം ചെയ്യും. ഇടുക്കിയിൽ ഡീന്‍ കുര്യാക്കോസ് എം.പിയും പത്തനംതിട്ടയിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് എം.പിയും ഡിസിസിയുടെ പ്രതിഷേധസംഗമങ്ങൾക്ക് നേതൃത്വം നൽകും.