കേരളം

kerala

ETV Bharat / state

സംസ്ഥാന സർക്കാരിന്‍റെ ക്രിസ്മസ് കിറ്റ് വിതരണം ഡിസംബർ മൂന്ന് മുതൽ - കൊവിഡ് ദുരിതാശ്വാസ പ്രവർത്തനം

കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, തുവര പരിപ്പ് ഉൾപ്പെടെ 11 ഇനങ്ങളാണ് കിറ്റിൽ ഉണ്ടാവുക

covid kit kerala  christmas specia  സർക്കാരിന്‍റെ ക്രിസ്മസ് കിറ്റ് വിതരണം  തിരുവനന്തപുരം  ക്രിസ്മസ് കിറ്റ് വിതരണം  കൊവിഡ് ദുരിതാശ്വാസ പ്രവർത്തനം  Covid kit
സംസ്ഥാന സർക്കാരിന്‍റെ ക്രിസ്മസ് കിറ്റ് വിതരണം ഡിസംബർ മൂന്ന് മുതൽ

By

Published : Dec 2, 2020, 10:01 AM IST

തിരുവനന്തപുരം:കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ക്രിസ്മസ് ഭക്ഷ്യക്കിറ്റ് ഡിസംബർ മൂന്ന് മുതൽ വിതരണം ചെയ്യും. കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, തുവര പരിപ്പ് ഉൾപ്പെടെ 11 ഇനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. നവംബറിലെ കിറ്റ് വിതരണവും പുരോഗമിക്കുകയാണ്. പിങ്ക് കാർഡുകാരുടെ കിറ്റ് വിതരണമാണ് ഇപ്പോൾ തുടരുന്നത്. ഒക്ടോബറിലെ കിറ്റ് വാങ്ങാൻ ബാക്കിയുള്ളവർക്ക് ഡിസംബർ അഞ്ച് വരെ സമയം നൽകും.

ABOUT THE AUTHOR

...view details