തിരുവനന്തപുരം: ചിറ്റാറിലെ മത്തായി മരണ കേസ് സി.ബി.ഐ ഏറ്റെടുത്തു. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് എഫ്.ഐ.ആർ തയാറാക്കിയിരിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ ചേർത്തിട്ടില്ല. മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് സി.ബി.ഐ കത്ത് നൽകി. മൂന്ന് വിദഗ്‌ദ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടുദിവസത്തിനുള്ളിൽ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് ആവശ്യം. നടപടിക്രമങ്ങൾക്ക് ശേഷം മാത്രമേ മൃതദേഹം സംസ്‌കാരത്തിനായി മത്തായിയുടെ കുടുംബത്തിന് വിട്ടു നൽകുകയുള്ളു.
മത്തായിയുടെ മരണത്തില്‍ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു - mathayi murder
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് എഫ്.ഐ.ആർ തയാറാക്കിയിരിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ ചേർത്തിട്ടില്ല. മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാവശ്യപ്പെട് സംസ്ഥാന സർക്കാരിന് സി.ബി.ഐ കത്ത് നൽകി.
ചിറ്റാറിലെ മത്തായി മരണ കേസ് സി.ബി.ഐ ഏറ്റെടുത്തു; കേസിൽ എഫ്.ഐ.ആർ സമർപ്പിച്ചു
മത്തായിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് അന്വേഷണം സി.ബി.ഐക്ക് വിടാൻ ഹൈക്കോടതി തീരുമാനിച്ചത്. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്‌ത് സത്യം പുറത്തുവന്ന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ എന്ന നിലപാടിലാണ് കുടുംബം.