കേരളം

kerala

ETV Bharat / state

കാറും കോളും മാഞ്ഞു, ഇനി സമൃദ്ധിയുടെ നാളുകള്‍, ചിങ്ങപ്പുലരിയിലേക്ക് ഉണര്‍ന്ന് മലയാളക്കര - kerala new year

ചിങ്ങം 1 കേരളത്തിന് പുതുവര്‍ഷ ആരംഭം ആണ്. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും നാളുകള്‍ വരുമെന്ന പ്രതീക്ഷയാണ് ഓരോ ചിങ്ങപ്പുലരിയും. കാര്‍ഷിക സംസ്‌കാരത്തിന്‍റെ ഗൃഹാതുരമായ ഓര്‍മകള്‍ ഉണര്‍ത്തുന്ന കര്‍ഷക ദിനം കൂടിയാണ് ചിങ്ങം 1

Chingam 1  സമൃദ്ധിയുടെ നാളുകള്‍  ചിങ്ങം 1  ചിങ്ങപ്പുലരിയിലേക്ക് ഉണര്‍ന്ന് മലയാളക്കര  തിരുവോണം  ഭാഷ ദിനം  Onam  Farmers Day  New year
കാറും കോളും മാഞ്ഞു, ഇനി സമൃദ്ധിയുടെ നാളുകള്‍, ചിങ്ങപ്പുലരിയിലേക്ക് ഉണര്‍ന്ന് മലയാളക്കര

By

Published : Aug 17, 2022, 7:51 AM IST

കര്‍ക്കടകത്തിലെ കാറും കോളും മാഞ്ഞു, ഇനി ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും നാളുകള്‍. ഇന്ന് ചിങ്ങം 1, മലയാളക്കരയ്‌ക്ക് പുതുവര്‍ഷ ആരംഭം. ഒപ്പം കര്‍ഷക ദിനവും. പാടത്തു നിന്നും കൊയ്‌തെടുത്ത നെല്ല് വീട്ടിലെ അറകളിലും പത്തായങ്ങളിലും നിറയുന്ന കാര്‍ഷിക സംസ്‌കാരത്തിന്‍റെ ഗൃഹാതുരമായ ഓര്‍മകള്‍ കൂടിയാണ് ചിങ്ങം.

ഏറെ പ്രതീക്ഷയോടെയാണ് കേരളം പൊന്‍ ചിങ്ങത്തെ വരവേല്‍ക്കുന്നത്. കൊവിഡ് മഹാമാരിയ്‌ക്ക് ശേഷം പിറക്കുന്ന ഇത്തവണത്തെ ചിങ്ങത്തിന് മലയാളി മനസില്‍ മാറ്റ് ഏറെയാണ്. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും.

ഓണത്തിനായുള്ള കാത്തിരിപ്പിലാകും ഇന്നുമുതല്‍ ഓരോ മലയാളിയും. ഓഗസ്റ്റ് 30 ന് അത്തം ആരംഭിയ്‌ക്കും. സെപ്‌റ്റംബര്‍ 7നാണ് ഇത്തവണ തിരുവോണം. പൂക്കളും പൂവിളിയും മാത്രമല്ല മലയാള ഭാഷയുടെ മാധുര്യം ഓര്‍മിപ്പിക്കുന്ന ഭാഷ ദിനം കൂടിയാണ് ഇന്ന്.

ABOUT THE AUTHOR

...view details