തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രസവത്തെത്തുടർന്ന് നവജാതശിശു മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാ പിഴവുമാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
നവജാതശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
ഓലത്താന്നി സ്വദേശികളായ ഷെറിൻ - ഹരിത ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ശനിയാഴ്ചയാണ് ഹരിതയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഓലത്താന്നി സ്വദേശികളായ ഷെറിൻ- ഹരിത ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ശനിയാഴ്ചയാണ് ഹരിതയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ ക്രിസ്റ്റിയാണ് ഹരിതയെ ചികിത്സിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രസവ വേദനയെതുടര്‍ന്ന് ഹരിതയെ പ്രസവമുറിയിലേക്ക് മാറ്റി. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം ഏഴ് മണിക്കാണ് ഡോക്ടര്‍ എത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പ്രവസശേഷം കുഞ്ഞിന്‍റെ ആരോഗ്യനില മോശമായി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില കൂടുതല്‍ വഷളായ കുഞ്ഞിനെ നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ബന്ധുക്കൾ പ്രതിഷേധവുമായി എത്തി. ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാൻ കാരണം എന്നാണ് ആക്ഷേപം. എന്നാൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഹാർട്ട് ബീറ്റ് കുറവായിരുന്നു എന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്.