തിരുവനന്തപുരം: സെന്‍സസ്, ജനസംഖ്യ രജിസ്റ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് സെന്‍സസ് കമ്മിഷണര്‍ വിളിച്ചു ചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ ടോം ജോസ് പങ്കെടുക്കില്ല. ചീഫ് സെക്രട്ടറിക്ക് പകരം പൊതുഭരണ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പങ്കെടുക്കും. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. കേരളത്തിന്‍റെ നിലപാട് പൊതുഭരണ സെക്രട്ടറി യോഗത്തില്‍ അറിയിക്കും. പശ്ചിമ ബംഗാള്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
സെന്‍സസ് കമ്മിഷണറുടെ യോഗം; ചീഫ് സെക്രട്ടറി ടോം ജോസ് പങ്കെടുക്കില്ല - ജനസംഖ്യ രജിസ്റ്റര്‍
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയിലാണ് യോഗം. ചീഫ് സെക്രട്ടറി ടോം ജോസിന് പകരം പൊതുഭരണ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ യോഗത്തില്‍ പങ്കെടുക്കും.
ടോം ജോസ്
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയിലാണ് യോഗം. ആഭ്യന്തര സെക്രട്ടറി, സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍ ,സെന്‍സസ് ഡയറക്‌ടര്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.