തിരുവനന്തപുരം : വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ സർക്കാർ ക്വാറന്‍റൈൻ ഏഴ് ദിവസം തന്നെയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഈ കാര്യത്തിൽ ആശയക്കുഴപ്പം ഇല്ലെന്നും ഏഴ് ദിവസം സർക്കാർ സംവിധാനത്തിൽ ക്വാറന്‍റൈൻ ചെയ്യുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ഇതിൽ പുതിയ ഉത്തരവിൻ്റെ ആവശ്യമില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കൊവിഡ് നെഗറ്റീവ് ആയവർ മാത്രമാണ് മടങ്ങിയെത്തുന്നത്. അവരുടെ ഇൻക്യുബേഷൻ കാലാവധി ഏഴ് ദിവസമാണ്. അതിനാൽ വിദേശത്ത് നിന്ന് വരുന്നവർ ഏഴ് ദിവസം സർക്കാർ നിരീക്ഷണത്തിലായിരിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു .
പ്രവാസികളുടെ ക്വാറന്‍റൈൻ ഏഴ് ദിവസം തന്നെയെന്ന് ചീഫ് സെക്രട്ടറി - Tom Jose
ക്വാറന്‍റൈനുശേഷം പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ ശേഷിക്കുന്ന ദിവസം വീടുകളിൽ നിരീക്ഷണിൽ തുടരണം
പ്രവാസികളുടെ ക്വാറന്‍റൈൻ ഏഴ് ദിസം തന്നെയെന്ന് ചീഫ് സെക്രട്ടറി
ക്വാറന്‍റൈനുശേഷം പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ ശേഷിക്കുന്ന ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരണം. മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെ മടക്കിക്കൊണ്ടുവരാൻ പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യം റെയിൽവേ ബോർഡിൽ അറിയിച്ചിട്ടുണ്ട്. തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നതായും ടോം ജോസ് പറഞ്ഞു.
Last Updated : May 7, 2020, 1:38 PM IST