തിരുവനന്തപുരം: രണ്ടാഴ്‌ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാക്കണമെന്ന് ഉദ്യോഗസ്ഥരോട് ചീഫ് സെക്രട്ടറി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്‍റെ നിർദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി സർക്കുലർ പുറത്തിറക്കിയത്. മുഴുവൻ ജില്ലാ കലക്‌ടർമാരും ജില്ലാ പൊലീസ് മേധാവിമാരുമായി ദിവസവും ചർച്ച നടത്തണം. ഹോം ക്വാറന്‍റൈൻ, സാമൂഹിക അകലം പാലിക്കൽ, സമ്പർക്ക പട്ടിക തയ്യാറാക്കൽ എന്നിവയുടെ പൂർണ ചുമതല പൊലീസിനായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
രണ്ടാഴ്‌ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാക്കണമെന്ന് ചീഫ് സെക്രട്ടറി - Chief Secretary circular on covid kerala
എല്ലാ ജില്ലാ കലക്‌ടർമാരും ജില്ലാ പൊലീസ് മേധാവിമാരുമായി ദിവസവും ചർച്ച നടത്തണമെന്നും ഹോം ക്വാറന്‍റൈൻ, സാമൂഹിക അകലം പാലിക്കൽ, സമ്പർക്ക പട്ടിക തയ്യാറാക്കൽ എന്നിവയുടെ പൂർണ ചുമതല പൊലീസിനായിരിക്കുമെന്നും ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു
രണ്ടാഴ്‌ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാക്കണമെന്ന് ചീഫ് സെക്രട്ടറി
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണത്തിന്‍റെ പൂർണ ചുമതല കഴിഞ്ഞ ദിവസം പൊലീസിന് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാഴ്‌ചയ്ക്കുള്ളിൽ കൊവിഡിനെ നിയന്ത്രണ വിധേയമാക്കണമെന്ന നിർദേശവും വന്നത്. അതേസമയം, സമ്പർക്ക പട്ടിക തയ്യാറാക്കൽ ഉൾപ്പടെയുള്ള ജോലികൾ പൊലീസിനെ ഏൽപ്പിച്ചതിൽ പൊലീസിനുള്ളിൽ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. പുതിയ നിർദേശം ജോലിഭാരം വർധിപ്പിക്കുമെന്നാണ് പൊലീസുകാരുടെ നിലപാട്.