കേരളം

kerala

ETV Bharat / state

കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം പിടിച്ചുനിറുത്താനായെന്ന് മുഖ്യമന്ത്രി - ആദ്യ ഡോസ് വാക്‌സിൻ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെക്കാൾ കുറവാണെന്നും പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Pinarayi Vijayan  ഡെല്‍റ്റാ വൈറസ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  കൊവിഡ് രണ്ടാം തരംഗം  മുഖ്യമന്ത്രി പിണറായി വിജയന്‍  ഡെല്‍റ്റാ വൈറസ്  വാക്‌സിൻ  ആദ്യ ഡോസ് വാക്‌സിൻ  പ്രധാനമന്ത്രി നരേന്ദ്ര മേദി
കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗ വ്യാപനം പിടിച്ചുനിറുത്താനായെന്ന് മുഖ്യമന്ത്രി

By

Published : Jul 16, 2021, 4:46 PM IST

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം പിടിച്ചുനിറുത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗത്തില്‍ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസാണ് സംസ്ഥാനത്ത് പ്രധാനമായും കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 30 ശതമാനത്തിനടുത്ത് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ അത് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിനെ പ്രതിരോധിച്ച് കേരളം

മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ രണ്ടാം തരംഗം ആരംഭിച്ചത്. രോഗം ഉച്ചസ്ഥായിയില്‍ എത്തിക്കുന്നത് വൈകിച്ചു കൊണ്ട് ആരോഗ്യ മേഖലക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രീതിയില്‍ രോഗവ്യാപനം പിടിച്ചു നിര്‍ത്താനാണ് കേരളം ശ്രമിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു. അതിന്‍റെ ഭാഗമായാണ് കേരളത്തില്‍ ഇപ്പോഴും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുതല്‍ ഉള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ടെസ്റ്റിങ് ആവശ്യമായ തോതില്‍ നടത്തിയും, ക്വാറന്‍റൈനും ചികിത്സയും ഫലപ്രദമായി നടപ്പിലാക്കിയും രോഗത്തെ പ്രതിരോധിക്കാന്‍ കേരളത്തിന് സാധിച്ചു. അതിനാലാണ് മരണ നിരക്ക് മറ്റു പ്രദേശങ്ങളില്‍ ഉയര്‍ന്നിട്ടും 0.48 ശതമാനത്തില്‍ ഇപ്പോഴും പിടിച്ച് നിര്‍ത്താന്‍ കേരളത്തിനു സാധിക്കുന്നത്.

വാക്‌സിനേഷനിലും മുൻപന്തിയിൽ

ഇതുവരെ സംസ്ഥാനത്തെ 1.17 കോടി ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 44.18 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കാന്‍ സാധിച്ചു. ആദിവാസി ജനവിഭാഗങ്ങള്‍, കിടപ്പുരോഗികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികള്‍, വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍, ട്രാന്‍സ്‌ജെന്‍റർ വിഭാഗത്തില്‍ പെടുന്നവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.

ALSO READ:ആഭ്യന്തര ടൂറിസം വികസിപ്പിക്കും: പി.എ മുഹമ്മദ് റിയാസ്

ഇതെല്ലാം കണക്കിലെടുത്ത് കേരളത്തില്‍ ആവശ്യമായ അളവില്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വാക്‌സിന്‍ ദൗര്‍ലഭ്യം ഒഴിവാക്കാന്‍ 60 ലക്ഷം ഡോസ് വാക്‌സിന്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭ്യമാക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 11നു തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details