കേരളം

kerala

ETV Bharat / state

കൊവിഡ് മുൻകരുതലുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം സുരക്ഷിതമായിരിക്കുന്നതിൽ പൊതുജനങ്ങളുടെ സഹകരണം വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

By

Published : Apr 18, 2020, 10:42 PM IST

kerala cm  Pinarayi Vijayan  Pinarayi Vijayan on Covid initiatives  kerala Covid initiatives  മുഖ്യമന്ത്രി പിണറായി വിജയൻ  കൊവിഡ് മുൻകരുതലുകൾ  പിണറായി വിജയൻ
കൊവിഡ് മുൻകരുതലുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് തടയാൻ സർക്കാർ എടുത്ത മുൻകരുതലുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. കേരളം സുരക്ഷിതമായിരിക്കുന്നതിൽ പൊതുജനങ്ങളുടെ സഹകരണം വലിയ പങ്ക് വഹിക്കുന്നു. എന്നാലും കേരളം പൂർണമായും രോഗത്തിൽ നിന്ന് മുക്തി നേടിയെന്ന് പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ആദ്യമായി ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം കുറയ്‌ക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഇത്തരത്തിൽ വൈറസ് വ്യാപനം കുറക്കാൻ സാധിക്കും. രണ്ടാമതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം കൂടുതൽ പരിശോധനകൾ കർശനമായി നടത്തി. ഇതിലൂടെ രോഗികളെ വൈകാതെ കണ്ടെത്താൻ സാധിക്കുകയും നിരീക്ഷണത്തിലാക്കാനും സാധിച്ചു. മൂന്നാമതായി രോഗികളുടെ ചികിത്സക്ക് പ്രത്യേകമായ മുൻകരുതലുകളാണ് സ്വീകരിച്ചത്. സർക്കാർ നടപ്പിലാക്കിയ ഈ മൂന്ന് മുൻകരുതൽ നടപടികളാണ് സംസ്ഥാനത്തെ കൊവിഡ് കേസുകൾ ഇത്രയും കുറയ്‌ക്കാൻ സഹായിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details