കേരളം

kerala

ETV Bharat / state

ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി?; രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയേക്കും - മുഖ്യമന്ത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടേക്കും

വി.സി നിയമനങ്ങളുള്‍പ്പടെയുള്ള വിഷയങ്ങളിലെടുത്ത സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാറ്റാന്‍ സാധ്യതയില്ല.

Chief Minister is likely to meet Governor  pinarayi vijayan is likely to meet arif mohammad khan  മുഖ്യമന്ത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടേക്കും  വിസി നിയമന വിവാദത്തില്‍ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി
ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി?; രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയേക്കും

By

Published : Dec 12, 2021, 11:38 AM IST

തിരുവനന്തപുരം: സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലിനെതിരെ രൂക്ഷമായി പ്രതികരിച്ച ഗവര്‍ണറുടെ നടപടിയില്‍ അനുനയ നീക്കവുമായി മുഖ്യമന്ത്രി. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ തിരിച്ചുവന്ന ശേഷം രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയേക്കും.

ഗവര്‍ണറെ വിശ്വാസത്തിലെടുത്തുള്ള നടപടികളെ സര്‍വകലാശാലകളില്‍ ഉണ്ടാകൂ എന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയേക്കും. അതേസമയം, വി.സി നിയമനങ്ങളുള്‍പ്പടെയുള്ള വിഷയങ്ങളിലെടുത്ത സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാറ്റാന്‍ സാധ്യതയില്ല.

മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാനില്ലെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലപാടില്‍ വിട്ടുവീഴ്ചയില്ല. മുഖ്യമന്ത്രിയെ ചാന്‍സലറാക്കുകയാണ് പ്രശ്‌ന പരിഹാരം. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റിയുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഉടന്‍ ഒപ്പിടാം. തന്നെ മുന്‍നിറുത്തിയുള്ള നിയമനങ്ങള്‍ നടത്തേണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തിയാണ് ഗവര്‍ണര്‍ പരസ്യമാക്കി രംഗത്തു വന്നത്. കാലടി സംസ്‌കൃത സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കാത്തതും പ്രതിഷേധത്തിന് കാരണമായി. പട്ടിക നല്‍കാത്തതിനാല്‍ സെര്‍ച്ച് കമ്മിറ്റി തന്നെ ഇല്ലാതായി.

also read:ആരാണ് മതം വച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്, ഗവര്‍ണര്‍ പറയുന്നു: 'ജിഹാദി'കളല്ല, 'ഫസാദി'കളാണെന്ന്

ഇതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ വിസി സ്ഥാനത്തേക്ക് ഒറ്റപ്പേര് നല്‍കി. ഇതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കണ്ണൂര്‍ വിസി നിയമനത്തിനായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍റെ നേതൃത്വത്തില്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെ ആ കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്ക് പുനര്‍നിയമനം നല്‍കി. ഇതിലെല്ലാമാണ് ഗവര്‍ണറുടെ പ്രതിഷേധം.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details