തിരുവനന്തപുരം: ചെത്തുകാരന്റെ മകനെന്ന കെ.സുധാകരന് എംപിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി. ചെത്തുകാരന്റെ മകനെന്ന് വിളിച്ചതിനെ തെറ്റായി കാണുന്നില്ല. അച്ഛനും സഹോദരങ്ങളും ചെത്തു തൊഴിലാളികളാണ്. ചെത്തുകാരന്റെ മകനായതില്‍ അഭിമാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ചെത്തുകാരന്റെ മകനായതില്‍ അഭിമാനം; സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി
എന്നെ അറിയുന്നവര്‍ക്ക് താന്‍ എന്ത് ജീവിതമാണ് നയിക്കുന്നത് എന്ന് നന്നായി അറിയാം. മാറിയ കാലത്തെ കുറിച്ച് അറിയാതെയാണ് ചിലരുടെ പരാമര്‍ശമെന്നും പിണറായി പ്രതികരിച്ചു
എന്തെങ്കിലും ദുര്‍വൃത്തിയില്‍ ഏര്പ്പെട്ടിരുന്നയാളിന്റെ മകനെന്ന് പറഞ്ഞാല്‍ ജാള്യത തോന്നാം. കെ സുധാകരനെ ബ്രണ്ണന്‍ കോളജ് കാലം മുതല്‍ അറിയാം. തന്നെ അദ്ദേഹത്തിനും അറിയാം. ഒരു തൊഴിലെടുത്ത് ജീവിച്ചയാളുടെ മകനെന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെലികോപ്ടര്‍ യാത്രാ വിവാദത്തില്‍ വിമര്‍ശിക്കുന്നത് കാലത്തിന് ചേരുന്നതല്ല. എന്നെ അറിയുന്നവര്‍ക്ക് താന്‍ എന്ത് ജീവിതമാണ് നയിക്കുന്നത് എന്ന് നന്നായി അറിയാം. മാറിയ കാലത്തെ കുറിച്ച് അറിയാതെയാണ് ചിലരുടെ പരമാര്‍ശമെന്നും പിണറായി പ്രതികരിച്ചു.