തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ നടന്നത് വ്യാജ മാവോയിസ്‌റ്റ് ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വെടിവെയ്പ്പില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഴ്ചയുണ്ടായെങ്കിൽ തുറന്ന മനസോടെ പരിശോധിക്കും. തണ്ടർബോൾട്ടിന്‍റെ പട്രോളിങ്ങിനിടെയാണ് മാവോയിസ്റ്റുകൾ പൊലീസിനു നേരെ വെടിവെച്ചത്. മാവോയിസ്റ്റുകൾക്ക് വീര പരിവേഷം നൽകേണ്ട. എ കെ-47 അടക്കമുള്ള ആധുനിക ആയുധങ്ങൾ മാവോയിസ്റ്റുകളുടെ പക്കലുണ്ടായിരിന്നുവെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെന്ന് പ്രതിപക്ഷം; ന്യായീകരിച്ച് മുഖ്യമന്ത്രി - മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍ വാർത്ത
എ കെ-47 അടക്കമുള്ള ആധുനിക ആയുധങ്ങൾ മാവോയിസ്റ്റുകളുടെ പക്കലുണ്ടായിരിന്നുവെന്നും മുഖ്യമന്ത്രി. വീഴ്ചയുണ്ടായെങ്കിൽ തുറന്ന മനസോടെ പരിശോധിക്കും. തണ്ടർബോൾട്ടിന്‍റെ പട്രോളിങ്ങിനിടെയാണ് മാവോയിസ്റ്റുകൾ പൊലീസിനു നേരെ വെടിവെച്ചത്. മാവോയിസ്റ്റുകൾക്ക് വീര പരിവേഷം നൽകേണ്ട. എ കെ-47 അടക്കമുള്ള ആധുനിക ആയുധങ്ങൾ മാവോയിസ്റ്റുകളുടെ പക്കലുണ്ടായിരിന്നുവെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
ഭരണകൂടം അടിച്ചമർത്തിയാൽ ആശയങ്ങൾ ഇല്ലാതാകില്ലെന്ന പൂർണബോധ്യം സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അട്ടപ്പാടിയിൽ മനുഷ്യ ജീവൻ നഷ്ടമായത് ദൗർഭാഗ്യകരമായ സംഭവമാണ്. അഗളി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തിയ തണ്ടർബോൾട്ടിന് നേരെയാണ് നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്. മാവോയിസ്‌റ്റ് പ്രവർത്തനവുമായി മുന്നോട്ടു പോകുന്നവരെ പൊതുധാരയിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. വ്യാജ ഏറ്റുമുട്ടലെന്ന് പറയാൻ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കാട്ടിൽ കൊണ്ടുപോയി വെടിവച്ചതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വടക്കൻ ജില്ലകളിലെ കാടുകളിലെ സായുധ വിഭാഗത്തിന്‍റെ സാന്നിധ്യം ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കും. അതിനാൽ ഇത്തരം പ്രവർത്തനങ്ങൾ തടയുകയെന്നത് സർക്കാർ ഉത്തരവാദിത്വമാണ്. നക്സൽ വർഗീസ് കൊലപാതകം കവികളുടെയും കലാകാരന്മാരുടെയും ഭാവനയെന്ന് പറഞ്ഞവരാണ് ഇപ്പോൾ സഭയിൽ ശബ്ദുമുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.