തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളെ കുറിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തല കുനിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് പാർട്ടി പ്രവർത്തകർ നിരന്തരം അക്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എം.ജി കോളജിൽ എ.ഐ.എസ്.എഫ് നേതാവായ ദലിത് പെൺകുട്ടി ആക്രമിക്കപ്പെട്ട വിഷയം സംബന്ധിച്ച് ഉന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി മറുപടി പറയാത്തതിനെയാണ് സതീശൻ വിമർശിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് സബ്മിഷന് മറുപടി നൽകിയത്. മറുപടിയാൽ എം.ജി സർവകലാശാലയിൽ നടന്ന അതിക്രമങ്ങളെ കുറിച്ച് മന്ത്രി പരാമർശിച്ചില്ല.
Also Read:കുഞ്ഞിനെ കൈമാറിയത് നടപടിക്രമം പാലിച്ചെന്ന് ആരോഗ്യമന്ത്രി സഭയില്‍
ഇതിൽ പ്രതിപക്ഷ നേതാവ് നിയമസഭയിൽ തന്നെ പ്രതിഷേധിച്ചു. ചോദ്യങ്ങൾക്ക് മറുപടിയില്ലെങ്കിൽ നിയമസഭ സമ്മേളിക്കേണ്ടതിന്‍റെ ആവശ്യമില്ല. ഇത് നിയമസഭയെ പരിഹസിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ നിലപാടിൽ പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. എംജി സർവകലാശാലയിൽ നടന്നത് ക്രൂരമായ അക്രമണമാണ്. ഇതിനാണ് മുഖ്യമന്ത്രി മറുപടി പറയാതെ ഇരിക്കുന്നത്. മുഖ്യമന്ത്രി എഴുന്നേറ്റ് എഫ്.ഐ.ആറില്‍ ഉള്ള വിവരങ്ങൾ വായിച്ചാൽ മാത്രമെങ്കിലും മതിയായിരുന്നു.
മുഖ്യമന്ത്രി നിയമസഭയെ പരിഹസിക്കുന്നുവെന്ന് വിഡി സതീശന്‍
പകരം ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കൊണ്ട് അക്രമത്തെ കുറിച്ച് ചോദിച്ചപ്പോൾ ബന്ധമില്ലാത്ത മറുപടി പറയിപ്പിച്ചത് നിയമസഭയെ പരിഹസിക്കുന്നതാണ്. വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലുള്ള ആളാണ് അക്രമം നടത്തിയത്. ക്രിമിനലുകളാണ് വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.