തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ വായ്‌പ പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെതിരെ സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരും ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പരസ്‌പരം ഉയര്‍ത്തുന്നതിനിടെ 11 ദിവസത്തെ അമേരിക്ക, ക്യൂബ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള സംഘത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വാഷിങ്‌ടണില്‍ നടക്കുന്ന ലോക കേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ജൂണ്‍ എട്ട് മുതല്‍ 13 വരെ നീളുന്ന അമേരിക്കന്‍ സന്ദര്‍ശനം. ഇതിനു പുറമേ ലോക ബാങ്കിന്‍റെ ഉന്നത ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്‌ച നടത്തും.
വിദേശയാത്രയ്‌ക്കൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും, ഉത്തരവ് സംഘത്തില്‍ ആരെല്ലാം:മുഖ്യമന്ത്രിക്ക് പുറമെ സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി ജോയി, മുഖ്യമന്ത്രിയുടെ മുഖ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം, മുന്‍ അംബാസിഡര്‍ വേണു രാജാമണി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, റീബില്‍ഡ് കേരള ഇനിഷിയേറ്റീവ് ഡെപ്യൂട്ടി സിഇഒ മുഹമ്മദ് സഫറുള്ള, ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ് ഓഫിസര്‍ സ്‌നേഹില്‍കുമാര്‍ സിങ് എന്നിവരും സംഘത്തിലുണ്ട്.
Also Read: സജി ചെറിയാൻ്റെ വിദേശയാത്ര മുടങ്ങാൻ കാരണം സർക്കാരിൻ്റെ പിടിപ്പില്ലായ്‌മയും കഴിവുകേടും : വി മുരളീധരന്‍
ചെലവ് വിവരങ്ങള്‍:ജൂണ്‍ 13 മുതല്‍ 18 വരെയുള്ള ക്യൂബ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും ചീഫ് സെക്രട്ടറിക്കും കെ.എം എബ്രഹാമിനും പുറമെ ആരോഗ്യമന്ത്രി വീണ ജോര്‍ജും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളുമുണ്ട്. മുഴുവന്‍ യാത്രകളിലും മുഖ്യമന്ത്രിയുടെ ഭാര്യ കമല, മുഖ്യമന്ത്രിയുടെ പിഎ സുനീഷുമുണ്ട്. സുനീഷിന്‍റെ യാത്ര ചെലവ് ഖജനാവില്‍ നിന്നാണെങ്കിലും മുഖ്യമന്ത്രിയുടെ ഭാര്യയുടെ യാത്ര ചെലവ് അവര്‍ സ്വന്തമായി വഹിക്കുമെന്നാണ് ഉത്തരവിലുള്ളത്.
വിദേശയാത്രയ്‌ക്കൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും, ഉത്തരവ് ലോക ബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന സംഘത്തില്‍ മുഖ്യമന്ത്രിയുടെ പി.എയുമുണ്ട്. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന സംഘാംഗങ്ങള്‍ക്ക് യാത്ര ചെലവിനു പുറമേ ദൈനംദിന ആവശ്യങ്ങള്‍ക്ക് അമേരിക്കന്‍ പര്യടന കാലത്ത് ദിനംപ്രതി 100 ഡോളറിനും ക്യൂബന്‍ സന്ദര്‍ശന സംഘത്തിന് പ്രതിദിന ചിലവിന് 75 ഡോളറും അനുവദിച്ചിട്ടുണ്ട്. യാത്ര തലവനായ മുഖ്യമന്ത്രിയുടെ പ്രതിദിന ചെലവിന് പരിധിയില്ല.
വിദേശയാത്രയ്‌ക്കൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും, ഉത്തരവ് വിമര്‍ശനവുമായി പ്രതിപക്ഷം:സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ നടത്തുന്ന വിദേശ യാത്ര ധൂര്‍ത്താണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തു വന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ ചെലവിട്ട് അടിക്കടി നടത്തുന്ന വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായി എന്ന് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു മാറിയേക്കുമെങ്കിലും അത് പൊതു സമൂഹത്തില്‍ പ്രസക്തമായ ഒരു ചോദ്യമായി തന്നെ ഉയര്‍ന്നു നില്‍ക്കും.
Also Read: 'വിദേശയാത്രയില്‍ കുടുംബാംഗങ്ങള്‍ വന്നതില്‍ അനൗചിത്യമില്ല'; ധൂര്‍ത്ത് ആരോപണങ്ങളില്‍ മുഖ്യമന്ത്രി