കേരളം

kerala

ETV Bharat / state

ബജറ്റിനിടയിലെ അക്രമം; വിധി പറയുന്നത് സെപ്റ്റംബര്‍ 17 ലേക്ക് മാറ്റി - budget speech

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ കോടതിയുടേതാണ് തീരുമാനം.

നിയമസഭ ബജറ്റ് അവതരണത്തിനിടെ അക്രമം  സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വിധി ഇന്ന്  കേരള സര്‍ക്കാര്‍  തിരുവനന്തപുരം  നിയമസഭ  നിയമസഭ വാര്‍ത്തകള്‍  ബജറ്റ് പ്രസംഗം  കെ.എം മാണി  മുൻ ധനമന്ത്രി കെ.എം മാണി  chief judicial court  kerala assembly  budget speech  thiruvananthapuram
നിയമസഭ ബജറ്റ് അവതരണത്തിനിടെ അക്രമം; കേസ്‌ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വിധി ഇന്ന്

By

Published : Sep 7, 2020, 10:53 AM IST

Updated : Sep 7, 2020, 2:58 PM IST

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭ കാലത്ത് നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ വിധി പറയുന്നത് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ കോടതി സെപ്‌റ്റംബര്‍ 17 ലേക്ക് മാറ്റി.

സർക്കാരിന്‍റെ അപേക്ഷ അംഗീകരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ നൽകിയ തടസ ഹർജിയിലാണ് കോടതി വാദം പരിഗണിച്ചത്. എന്നാൽ സഭാ അംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിന്‍റെ ഭാഗമായിട്ടാണ് സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

2015 മാർച്ച് 13ന് കെ.എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എം.എൽ.എമാരായിരുന്ന കെ.ടി ജലീൽ അടക്കമുള്ള ആറ് പേരായിരുന്നു നിയമസഭയ്ക്കുള്ളിൽ നാശനഷ്‌ടം വരുത്തിയത്. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി.ജലീൽ, എം.എൽ.എമാരായ കെ.അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവൻ എന്നിവർക്കെതിരെയാണ് രണ്ടു ലക്ഷം രൂപയുടെ നഷ്ടം വരുത്തിവെച്ചെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തത്‌.

Last Updated : Sep 7, 2020, 2:58 PM IST

ABOUT THE AUTHOR

...view details