കേരളം

kerala

ETV Bharat / state

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലായിൽ മത്സ്യമാർക്കറ്റ് സ്ഥാപിക്കുമെന്ന പ്രസ്താവനയെ തുടര്‍ന്നാണ് മേഴ്‌സിക്കുട്ടിയമ്മക്ക് താക്കീത് ലഭിച്ചത്

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

By

Published : Sep 18, 2019, 8:40 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത് .തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലായിൽ മത്സ്യമാർക്കറ്റ് സ്ഥാപിക്കുമെന്ന് മേഴ്‌സിക്കുട്ടിയമ്മ പ്രസ്‌താവന നടത്തിയിരുന്നു. ഇത് പെരുമാറ്റ ചട്ടലംഘനമാണെന്ന് കാട്ടി യു.ഡി.എഫിലെ ജോസഫ്.എം.പുതുശ്ശേരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.പ്രഥമദൃഷ്‌ട്യാ മന്ത്രിയുടേത് മാതൃക പെരുമാറ്റ ചട്ടലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.പരാതി സംബന്ധിച്ച് കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടിയിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details