തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയനും. ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രി സംഭാവന ചെയ്തത്. മന്ത്രി ഇ.പി ജയരാജനും ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി. മന്ത്രിയുടെ ഓഫീസ് സ്റ്റാഫും ഒരു മാസത്തെ ശമ്പളം നൽകും. പ്രമുഖരായ വ്യവസായികൾ ഉൾപ്പടെ നിരവധി പേർ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത് മുഖ്യനും - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ പലരും ദുരിതാശ്വാസ നിധിയോട് സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ദുരിതാശ്വാസ നിധി
സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. ഇത് നൽകാൻ തയ്യാറാണെന്ന് ഭരണപക്ഷ സംഘടനകളും അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയോട് സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.