കേരളം

kerala

ETV Bharat / state

നവവത്സര പ്രഖ്യാപനങ്ങൾ ഭരണ പരാജയം മറച്ചുവെക്കാനെന്ന് ചെന്നിത്തല

റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇതുവരെയും റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനാലാണ് കുട്ടികള്‍ക്ക് മണ്ണുവാരി തിന്നേണ്ടി വന്നതെന്നും ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍ പുതുവര്‍ഷത്തിലെ പാഴ്വാഗ്ദാനങ്ങളാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ നവവത്സര പ്രഖ്യാപനങ്ങൾ ഭരണ പരാജയം മറച്ചുവെക്കാനെന്ന് ചെന്നിത്തല  Chennithala says the chief minister's new year announcements are to cover up government failures  chennithala latest news
മുഖ്യമന്ത്രിയുടെ നവവത്സര പ്രഖ്യാപനങ്ങൾ ഭരണ പരാജയം മറച്ചുവെക്കാനെന്ന് ചെന്നിത്തല

By

Published : Jan 1, 2020, 7:09 PM IST

തിരുവനന്തപുരം: സമ്പൂര്‍ണ ഭരണ പരാജയം മറച്ചു വച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള പൊടിക്കൈ മാത്രമാണ് മുഖ്യമന്ത്രിയുടെ നവവത്സര പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊതു ഇടങ്ങള്‍ സ്‌ത്രീ സൗഹൃദമാക്കല്‍, സ്‌ത്രീകള്‍ക്കായി വിശ്രമ കേന്ദ്രങ്ങളും സ്‌ത്രീ സൗഹൃദ ശുചി മുറികളും സ്ഥാപിക്കല്‍, വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റിലേതാണ്. അവ ഇതുവരെ നടപ്പാക്കാതെ പുതിയ കാര്യങ്ങള്‍ പോലെയാണ് പുതുവത്സര ദിനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ സ്‌ത്രീ ക്ഷേമ പദ്ധതികള്‍ക്ക് 1420 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. കാര്യമായൊന്നും ചെലവാക്കിയിട്ടില്ല. പുതുവര്‍ഷത്തില്‍ 37 കോടി വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മുന്‍ വര്‍ഷങ്ങളില്‍ വച്ചു പിടിപ്പിച്ച വൃക്ഷത്തൈകള്‍ക്ക് എന്തുപറ്റിയെന്ന് വ്യക്തമാക്കണം. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇതുവരെയും റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനാലാണ് കുട്ടികള്‍ക്ക് മണ്ണുവാരി തിന്നേണ്ടി വന്നതെന്നും ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍ പുതുവര്‍ഷത്തിലെ പാഴ്വാഗ്ദാനങ്ങളാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details