പ്രവാസി വിരുദ്ധ നിലപാട് മുഖ്യമന്ത്രി തിരുത്തണമെന്ന് ഉമ്മൻ ചാണ്ടി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുവായിരുന്നു അദ്ദേഹം.
തിരുവനന്തപുരം:പ്രവാസികളുടെ വിഷയത്തിൽ സർക്കാർ അവസരത്തിനൊത്ത് നിലപാട് മാറ്റുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രവാസികളെയും മറ്റു സംസ്ഥാനങ്ങിലെ മലയാളികളെയും ജന്മനാട്ടിൽ എത്തിക്കുന്നതിന് സർക്കാർ തടസം നിൽക്കുകയാണ്. പ്രവാസി വിരുദ്ധ നിലപാട് മുഖ്യമന്ത്രിയ്ക്ക് തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുവായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് നടത്തി വന്ന ഏകദിന ഉപവാസം ഉമ്മൻ ചാണ്ടി നാരാങ്ങാ നീര് നൽകി അവസാനിപ്പിച്ചു. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശാക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.