നവോത്ഥാന സമിതി തട്ടിക്കൂട്ടെന്ന് രമേശ് ചെന്നിത്തല - chennithala against pinarayi
മുഖ്യമന്ത്രി ശ്രമിച്ചത് നവോത്ഥാനമെന്ന ആശയത്തെ വികൃതമാക്കാന്‍
തിരുവനന്തപുരം:വിശ്വാസ സമൂഹത്തെ നേരിടാനുള്ള മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് പരിപാടിയായിരുന്നു നവോത്ഥാന സംരക്ഷണ സമിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസ സമൂഹത്തെ മുഴുവന്‍ വഞ്ചിച്ചു കൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രിയും നടത്തിയ നവോത്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും നവോത്ഥാനമെന്ന ആശയത്തെ വികൃതമാക്കാനാണ് മുഖ്യമന്ത്രി ആലോചിച്ചതെന്നും ചെന്നിത്തല പറഞ്ഞു. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും നാളെ മരട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി എസ് സി പരീക്ഷ മലയാളത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക നായകന്മാര്‍ നടത്തുന്ന സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.