വയനാട്ടിലെ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം നാളെ നടക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം നീട്ടിക്കൊണ്ട് പോകരുതെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കണമെന്നത് പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം: തീരുമാനം നാളെയെന്ന് ചെന്നിത്തല
രാഹുൽ കേരളത്തിൽ മത്സരിച്ചാൽ തെക്കേ ഇന്ത്യയിൽ വലിയ യുഡിഎഫ് തരംഗം ഉണ്ടാകും. വയനാട്ടിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഎം രാഹുൽഗാന്ധിക്ക് പിന്തുണ നൽകുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തല
രാഹുൽ കേരളത്തിൽ മത്സരിച്ചാൽ തെക്കേ ഇന്ത്യയിൽ വലിയ യുഡിഎഫ് തരംഗം ഉണ്ടാകും. ദേശീയതലത്തിൽ കോൺഗ്രസ് ഉൾപ്പെട്ട മതേതര ബദൽ രൂപപ്പെടുത്തുന്നതിനെ ഏറ്റവും കൂടുതൽ എതിർത്തത് പിണറായി വിജയൻ ആണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ഇടതുപക്ഷം എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്നും സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഎം രാഹുൽഗാന്ധിക്ക് പിന്തുണ നൽകുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Last Updated : Mar 24, 2019, 4:39 PM IST