തിരുവനന്തപുരം:പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യമാവശ്യപ്പെട്ട് വീണ്ടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണയ്ക്ക് കത്തുനൽകി.
പോസ്റ്റൽ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വീഴ്‌ച സംഭവിച്ചുവെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വിശദാംശങ്ങൾ ആവശ്യപ്പെട്ടത്.