തിരുവനന്തപുരം: സിബിഐയ്ക്ക് സ്വയം കേസെടുക്കുന്നതിൽ കേരളത്തിൽ വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ അഴിമതി കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുന്നു എന്ന് കണ്ടപ്പോൾ മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള നീക്കമാണിത്. അന്വേഷണം തുടരുന്നത് ഇടത് നേതാക്കളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു.
സിബിഐ വിഷയത്തിൽ സർക്കാർ തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് - ldf
ലൈഫ് മിഷൻ അഴിമതി കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുന്നു എന്ന് കണ്ടപ്പോൾ മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള നീക്കമാണിതെന്നും ചെന്നിത്തല
സിബിഐ വിഷയത്തിൽ സർക്കാർ തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ്
മറ്റ് സംസ്ഥാനങ്ങളിൽ രാഷ്‌ട്രീയ പക പോക്ക് നടത്തുന്നതിലാണ് സിബിഐയെ വിലക്കിയത്. എന്നാൽ ഇവിടെ അഴിമതിയാണ് സിബിഐ അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി വിളിച്ച് വരുത്തിയതാണ് കേന്ദ്ര ഏജൻസികളെ. സർക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഴിമതി മൂടിവയ്ക്കാനും അഴിമതിക്കാർക്ക് താവളം ഒരുക്കുന്നതുമായ ഈ നീക്കം വലിയ പ്രത്യാഘം ഉണ്ടാകും. ഇതിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Last Updated : Oct 24, 2020, 3:37 PM IST