കേരളം

kerala

ETV Bharat / state

ദുരിതാശ്വാസ നിധി തട്ടിപ്പ്: സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്തുകയും അതിൽ തെറ്റായ ഒരു പ്രവണതയും അനുവദിക്കരുതെന്നും സർക്കാരിന് നിർബന്ധമുണ്ടെന്നും തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

cheif minister  pinarayi vijayan  relif fund fraud  relif fund fraud in kerala  vigillance on relif fund fraud  operation dmdrf  natural calamities  corruption  latest news in trivandrum  latest news today  ദുരിതാശ്വാസ നിധി തട്ടിപ്പ്  സമഗ്രമായ പരിശോധന  വിജിലൻസിനെ ചുമതലപ്പെടുത്തി  മുഖ്യമന്ത്രി പിണറായി വിജയന്‍  ദുരിതാശ്വാസനിധി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  ഓപ്പറേഷൻ സി എം ഡി ആർ എഫ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ദുരിതാശ്വാസ നിധി തട്ടിപ്പ്; സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Feb 24, 2023, 10:05 PM IST

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹമായി പണം കൈപറ്റിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്തുകയും അതിൽ തെറ്റായ ഒരു പ്രവണതയും അനുവദിക്കരുതെന്നും സർക്കാരിന് നിർബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് സംഭവത്തില്‍ സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനർഹരായ ചിലർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കഷ്‌ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ളതാണെന്നും അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓപ്പറേഷൻ സിഎംഡിആർഎഫിന്‍റെ ഭാഗമായും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ദുരിതാശ്വാസനിധിയിൽ നടക്കുന്ന വൻ തട്ടിപ്പ് പുറത്തായത്. തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ ജില്ലകളിലെ പല അനർഹരും ദുരിതാശ്വാസനിധി വഴി വൻ തുക കൈപ്പറ്റിയിട്ടുണ്ടെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. ഏജന്‍റുകൾ മുഖേനയും ഡോക്‌ടർമാർ നൽകുന്ന വ്യാജ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു തട്ടിപ്പ് നടന്നിരുന്നത്.

പിന്നാലെയാണ് വിഷയത്തിൽ ഗൗരവകരമായ ഇടപെടൽ ഉണ്ടാകുമെന്ന് റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയും അറിയിച്ചത്

ABOUT THE AUTHOR

...view details