തിരുവനന്തപുരം:ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നെയ്യാറ്റിന്‍കര കീഴാറൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടി ശാസ്‌ത്രജ്ഞൻമാർ റോക്കറ്റുണ്ടാക്കി. സ്‌കൂള്‍ മുറ്റത്ത് 37 അടി ഉയരമുള്ള റോക്കറ്റാണ് ഇവര്‍ സ്ഥാപിച്ചത്. പിടിഎ യുടെ സഹായത്തോടെ 10 ദിവസം കൊണ്ടാണ് ചന്ദ്രയാൻ 2ന്‍റെ മാതൃക തീർത്തത്. ബഹിരാകാശ സഞ്ചാരികളുടെ വേഷമണിഞ്ഞാണ് ഈ വിസ്‌മയത്തെ പൊതുജനങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചത്.
ചാന്ദ്ര ദൗത്യത്തിന് ഐക്യദാര്‍ഢ്യം: 37 അടി റോക്കറ്റ് മാതൃക തീര്‍ത്ത് സ്കൂള്‍ കുട്ടികൾ
തിരുവനന്തപുരം നെയ്യാറ്റിന്‍കര കീഴാറൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് റോക്കറ്റ് മാതൃക തീര്‍ത്തത്
ചാന്ദ്ര ദൗത്യത്തിന് ഐക്യദാര്‍ഢ്യം: 37 അടി റോക്കറ്റ് മാതൃക തീര്‍ത്ത് സ്കൂള്‍ കുട്ടികൾ
ഒഴിഞ്ഞ കുപ്പിയിൽ സൈക്കിൾ പമ്പിന്‍റെയും ചെറു ബാറ്ററികളുടെയും സഹായത്താൽ കത്തുന്ന റോക്കറ്റുകളുമായി സ്‌കൂളിലെ മറ്റു കുട്ടികളുമെത്തി. ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങൾ സൂചിപ്പിക്കുന്ന ചാര്‍ട്ടുകളും ചിലരുണ്ടാക്കി. ഒരിക്കല്‍ ചന്ദ്രനിലെത്തണമെന്നാണ് ഇവരുടെയെല്ലാം ആഗ്രഹമെന്ന് വിദ്യാർഥികൾ പറഞ്ഞു.
Last Updated : Jul 23, 2019, 8:02 PM IST