കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് - അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും.

തിരുവനന്തപുരം  ശക്തമായ മഴക്ക് സാധ്യത  യെല്ലോ അലർട്ട്  അലർട്ട്  ശക്തമായ മഴ  yello alert five districts  അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  chance to heavy rain
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

By

Published : Sep 7, 2020, 11:59 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. വടക്കൻ കേരളത്തിലാണ് ഇന്ന് വ്യാപകമായി മഴ ലഭിക്കുക. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. ഇന്നലെ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ മഴ ശക്തമായിരുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വടക്കോട്ട് നീങ്ങിയതിനാലാണ് വരുന്ന നാല് ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകുന്നത്. കേരളത്തിലെ തീരമേഖലകളിൽ ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. ഉയർന്ന തിരമാല മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details