കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത്‌ വീണ്ടും കനത്ത മഴയ്‌ക്ക്‌ സാധ്യത

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

Chance of heavy rain  again in the state  കനത്ത മഴയ്‌ക്ക്‌ സാധ്യത  തിരുവനന്തപുരം വാർത്ത  rain news
സംസ്ഥാനത്ത്‌ വീണ്ടും കനത്ത മഴയ്‌ക്ക്‌ സാധ്യത

By

Published : Aug 3, 2020, 5:12 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഈയാഴ്‌ച്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ , ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെ മുതൽ യെല്ലോ അലർട്ടും മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദേശം നൽകിയിട്ടുണ്ട്.

കേരള , കർണാടക, ലക്ഷദ്വീപ്, തെക്കു കിഴക്ക്, തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ്, മധ്യ കിഴക്ക്, അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച വരെ കേരളാ തീരത്തു നിന്ന് കടലിൽ പോകരുതെന്നാണ് മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ്.

24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീ മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണക്കെട്ടുകൾക്ക് താഴെ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. നദികൾ മുറിച്ചുകടക്കാനോ പാലത്തിനു മുകളിൽ നിന്ന് സെൽഫിയെടുക്കാനോ പാടില്ലെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

ABOUT THE AUTHOR

...view details