അർബുദ രോഗികൾക്ക് മുന്നിൽ വാതിൽ തുറന്നുവച്ച് സിഎച്ച് സെൻ്റർ
സൗജന്യ ഭക്ഷണം, സൗജന്യ നിരക്കിൽ താമസം, നിർദ്ധന രോഗികൾക്ക് സാമ്പത്തിക സഹായം ഇതൊക്കെയാണ് ചികിത്സക്ക് വലിയ തുക കണ്ടെത്തേണ്ടിവരുന്ന രോഗികൾക്ക് സിഎച്ച് സെൻ്ററിൻ്റെ സേവനങ്ങൾ
തിരുവനന്തപുരം: ക്യാൻസറിനെ അതിജീവിക്കാൻ പോരാടുന്ന അനേകം രോഗികള്‍ക്ക് ലോകം അര്‍പ്പിക്കുന്ന പിന്തുണയുടെ ദിവസമാണിന്ന്. "വേള്‍ഡ് റോസ് ഡേ". ഈ ദിനത്തില്‍ ഏറെ ചര്‍ച്ചയാകുന്ന ഒന്നാണ് തിരുവനന്തപുരത്തെ സിഎച്ച് സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍. കൊറോണക്കാലത്തും തലസ്ഥാനത്ത് ചികിത്സയ്ക്കെത്തുന്ന അർബുദ രോഗികൾക്ക് മുന്നിൽ വാതിൽ തുറന്നുവച്ച് സിഎച്ച് സെൻ്റർ. ഇന്ന് റീജ്യണൽ കാൻസർ സെൻ്ററിലെത്തുന്ന പാവപ്പെട്ട രോഗികളിൽ ഏറെപ്പേരും ചികിത്സാക്കാലം കഴിയുംവരെ താമസിക്കുന്നത് മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള ഈ സന്നദ്ധ സ്ഥാപനിത്തിലാണ്.