തിരുവനന്തപുരം: കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തി. സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനുമാണ് സംഘമെത്തിയത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രാദേശിക കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജയിൻ, സഫർജംഗ് ആശുപത്രിയിലെ ഡോ. കുമാർ ഗുപ്ത എന്നിവരാണ് രണ്ടംഗ അംഗ കേന്ദ്ര സംഘത്തിലുള്ളത്. കൊവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സംഘം നൽകും.
കൊവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം കേരളത്തിൽ - കൊവിഡ് വ്യാപനം രൂക്ഷം കേന്ദ്ര സംഘം കേരളത്തിൽ
കൊവിഡ് വ്യാപനം രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘത്തെ അയച്ചത്.
തിരുവനന്തപുരത്തെ സംസ്ഥാന കൊവിഡ് കൺട്രോൾ റൂം സംഘം സന്ദർശിച്ചു. തിരുവനന്തപുരം ജില്ലാ കലക്ടർ നവജ്യോത് ഖോസയുമായി സംഘം കൂടിക്കാഴ്ച നടത്തി. വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ പ്രവർത്തിക്കുന്ന സിഎഫ് എൽടിസിയും സംഘം സന്ദർശിച്ചു. വരും ദിവസങ്ങളിൽ തൃശൂർ, എറണാകുളം ജില്ലകളിലും കേന്ദ്രസംഘം സന്ദർശനം നടത്തും.
കൊവിഡ് വ്യാപനം രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘത്തെ അയച്ചത്. വ്യാപനം ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിൽക്കുന്ന സംസ്ഥാനങ്ങളിലാണ് സംഘം എത്തുന്നത്. കേരളം കൂടാതെ രാജസ്ഥാൻ, കർണാടക, ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്.