കേരളം

kerala

ETV Bharat / state

തീവ്ര മഴ; മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ് - അതിശക്തമായ മഴക്കാെപ്പം കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്കാെപ്പം കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്.

Central Meteorological Department  തീവ്ര മഴ  മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  കേന്ദ്ര കാലാവസ്ഥാ വകുപ്പ്  മത്സ്യബന്ധനത്തിന് വിലക്ക്  സംസ്ഥാനത്ത് അതിശക്തമായ മഴ  കടലാക്രമണ സാധ്യത  കാറ്റിന് സാധ്യത  തീരപ്രദേശം  അതിശക്തമായ മഴക്കാെപ്പം കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  Central Meteorological Department has banned fishing
തീവ്ര മഴ; മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്

By

Published : Aug 2, 2022, 4:50 PM IST

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് രണ്ട് മുതല്‍ നാല് വരെയും, കര്‍ണാടക തീരങ്ങളില്‍ ഓഗസ്റ്റ് രണ്ട് മുതല്‍ ആറ് വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഓഗസ്റ്റ് മൂന്ന്, നാല്(ബുധന്‍, വ്യാഴം) തിയതികളില്‍ തെക്ക് കിഴക്കന്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, ആന്ധ്രാതീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്.

ഓഗസ്റ്റ് മൂന്ന് മുതല്‍ ആറ് വരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

also read:സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത; ഓഗസ്റ്റ് മൂന്ന് വരെ കേരള തീരത്ത് ജാഗ്രത നിര്‍ദേശം

ABOUT THE AUTHOR

...view details