തിരുവനന്തപുരം:ഗൾഫിൽ നിന്ന് മടങ്ങി വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. ലളിതവും വേഗത്തിലും ഫലം ലഭിക്കുന്ന ട്രു നാറ്റ് ടെസ്റ്റിന് കേന്ദ്രം അനുമതി നിഷേധിച്ചു. ടെസ്റ്റ് അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ട്രു നാറ്റ് ടെസ്റ്റിന് അനുമതി നിഷേധിച്ച് കേന്ദ്രം - കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
കൊവിഡ് രോഗികളെ മടക്കി കൊണ്ടുവരാൻ പ്രത്യേക വിമാനം എന്ന കേരളത്തിന്‍റെ ആവശ്യവും കേന്ദ്രം തള്ളി.
ട്രു നാറ്റ് ടെസ്റ്റിന് അനുമതി നിഷേധിച്ച് കേന്ദ്രം
ഗൾഫ് മലയാളികൾ വിമാനത്തിൽ കയറും മുമ്പ് ട്രു നാറ്റ് ടെസ്റ്റ് നടത്തണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ടെസ്റ്റ് പല ഗൾഫ് രാജ്യങ്ങളും അംഗീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ആവശ്യം തള്ളിയത്. കൊവിഡ് രോഗികളെ മടക്കി കൊണ്ടുവരാൻ പ്രത്യേക വിമാനം എന്ന കേരളത്തിന്‍റെ ആവശ്യവും കേന്ദ്രം തള്ളി. പരിശോധനയില്ലാതെ ഗൾഫിൽ നിന്ന് മലയാളികൾക്ക് മടങ്ങി വരാനുള്ള സമയപരിധി നാളെ അവസാനിക്കും.