തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. 2018 സെപ്‌റ്റംബർ 25നാണ് ബാലഭാസ്‌കർ കാറപകടത്തിൽ കൊല്ലപ്പെടുന്നത്.
ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്‍റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു
ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളും ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. അന്വേഷണ സംഘമായ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഉന്നയിച്ച സംശയങ്ങള്‍ വേണ്ട രീതിയിൽ പരിശോധിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പിതാവ് ഉണ്ണി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സർക്കാരിന്‍റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ബാലഭാസ്‌കറിന്‍റെ മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പിതാവ് പറഞ്ഞു.