തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. അന്വേഷണം പൂർത്തിയാക്കിയ സിബിഐ സംഘം ജനുവരി 18 ന് ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.]
തോട്ടണ്ടി ഇറക്കുമതി കേസ്; സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു
കശുവണ്ടി കോർപറേഷൻ മുൻ എം.ഡി കെ.എ.രതീഷ്, മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റും ആയിരുന്ന ആർ.ചന്ദ്രശേഖരൻ, കരാറുകാരനായ ജയ് മോഹൻ എന്നിവരാണ് കേസിലെ പ്രതികൾ.
തോട്ടണ്ടി ഇറക്കുമതി കേസ്; സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു
കശുവണ്ടി കോർപറേഷൻ മുൻ എം.ഡി കെ.എ.രതീഷ്, മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റും ആയിരുന്ന ആർ.ചന്ദ്രശേഖരൻ, കരാറുകാരനായ ജയ് മോഹൻ എന്നിവരാണ് കേസിലെ പ്രതികൾ. കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ഇടപാടിൽ 500 കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് സിബിഐ കേസ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വഞ്ചന,ഗുഡാലോചന എന്നീ വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉള്ളത്.