തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ സംഭവിച്ച അക്രമങ്ങളെ തുടര്‍ന്നുള്ള കേസില്‍ ശിക്ഷ (SFI March against education policies). എ.എ റഹീം എംപി, സിപിഎം സംസ്ഥാന സമിതി അംഗം എം. സ്വരാജ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്വേതാ ശശികുമാറിന്‍റേതാണ് ഉത്തരവ്.
യുഡിഎഫ് നടപ്പിലാക്കിയ പ്ലസ് ടു വിദ്യാഭ്യാസ നയങ്ങൾക്കെതിരെ (Education Policy of Oommen Chandy Govt) 2014 ജൂലൈ 14 ന് 150 പേർ അടങ്ങിയ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിലാണ് അക്രമം ഉണ്ടായത്. ഇതേ തുടർന്ന് മാർച്ച് സംഘർഷത്തിൽ കലാശിച്ചു പൊലീസിന്‍റെ ബാരിക്കേഡ് തകർത്തു വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തു എന്നാണ് കേസ്. പത്ത് പ്രതികൾ അടങ്ങിയ കേസിൽ സ്വരാജ് ആറാം പ്രതിയും, റഹീം ഏഴാം പ്രതിയുമാണ്. മറ്റ് എട്ട് പ്രതികൾ വിചാരണ നേരിട്ടിട്ടില്ല.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ സർക്കാർ ഉദ്യോഗസ്ഥന് കൃത്യനിർവഹണത്തിൽ നിന്നും പിൻതിരിപ്പിക്കാൻ വേണ്ടി പരിക്കേൽപ്പിക്കുക എന്ന IPC 332 പ്രകാരം ഒരു വർഷവും 5000 രൂപ വീതം പിഴയും. മാർഗ്ഗ തടസം സൃഷ്‌ടിക്കുക എന്ന 283 വകുപ്പ് അനുസരിച്ച് 200 രൂപ വീതം പിഴ. നിയമ വിരുദ്ധമായ സംഘ ചേരൽ എന്ന വകുപ്പ് അനുസരിച്ച് 1000 രൂപ പിഴ. കെ.പി ആക്റ്റ് പ്രകാരം 500 രൂപ പിഴ.
ബീച്ച് ടു ബെഞ്ച് പദ്ധതി: തീരദേശത്തെ വിദ്യാര്‍ഥികളുടെ പഠന മികവ് ഉയര്‍ത്തുന്നതിനായി സമഗ്രശിക്ഷ കേരളയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന 'ബീച്ച് ടു ബെഞ്ച്' പദ്ധതി. സംസ്ഥാനത്തെ മുഴുവന്‍ തീരദേശ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് ഇത് ആദ്യമാണ്. തീരദേശ വിദ്യാര്‍ഥികള്‍ ഭൂരിഭാഗവും സ്‌കൂളില്‍ അഡ്‌മിഷന്‍ എടുത്തിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ ഹാജറും പഠന മികവും പുറകോട്ടാണന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.