കേരളം

kerala

ETV Bharat / state

പ്രളയ ബാധിതരെ സഹായിക്കാന്‍ ചെസ്സ് കളിച്ച് കാര്‍മ്മല്‍ സ്‌കൂള്‍

അന്തര്‍ ദേശീയ ചെസ് താരം അനുപം ശ്രീകുമാർ 30 വിദ്യാര്‍ഥികളുമായി ചെസ് മത്സരം സംഘടിപ്പിച്ചാണ് പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ സമാഹരിക്കുന്നത്

പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ ചെസ്സ് കളിച്ച് കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍

By

Published : Aug 22, 2019, 1:54 PM IST

Updated : Aug 22, 2019, 3:28 PM IST

തിരുവനന്തപുരം:പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗവുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. സ്‌കൂളിലെ വിദ്യാര്‍ഥിയും അന്തര്‍ ദേശീയ ചെസ് താരവുമായ അനുപം ശ്രീകുമാര്‍ ഒരേസമയം 30 വിദ്യാര്‍ഥികളുമായുള്ള ചെസ് മത്സരം സംഘടിപ്പിച്ചാണ് പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ സമാഹരിക്കുന്നത്.

പ്രളയ ബാധിതരെ സഹായിക്കാന്‍ ചെസ്സ് കളിച്ച് കാര്‍മ്മല്‍ സ്‌കൂള്‍

പ്രളയദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട് കാര്‍മ്മല്‍ സ്‌കൂള്‍ സംഘടപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായിരുന്നു ചെസ് മത്സരവും. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നു ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫീസ് അടക്കമുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മന്ത്രി ഇ പി ജയരാജന്‍ മത്സരം ഉദ്ഘാടനം ചെയ്തു.

Last Updated : Aug 22, 2019, 3:28 PM IST

ABOUT THE AUTHOR

...view details