കേരളം

kerala

ETV Bharat / state

'തുറമുഖം പണിയേണ്ടത് സർക്കാരിന്‍റെ ആവശ്യം, അതിലേറെ ന്യായമായ ആവശ്യങ്ങൾ ജനങ്ങൾക്ക് ഉണ്ടെന്ന്' കർദിനാൾ ആലഞ്ചേരി - The government needs to build vizhinjam port

വിഴിഞ്ഞം സഭാവിശ്വാസികളുടെ മാത്രമുള്ള പ്രശ്‌നമല്ല. സംസ്ഥാനത്തിന്‍റെ പ്രശ്‌നമാണെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി

വിഴിഞ്ഞം പ്രശ്‌ന പരിഹാരത്തിലേയ്‌ക്ക്: സർക്കാരിന് തുറുമുഖം പണിയേണ്ടത് ആവശ്യമാണ്, അതിലേറെ ന്യായമായ ആവശ്യങ്ങൾ ജനങ്ങൾക്ക് ഉണ്ടെന്ന് കർദിനാൾ ആലഞ്ചേരി
വിഴിഞ്ഞം പ്രശ്‌ന പരിഹാരത്തിലേയ്‌ക്ക്: സർക്കാരിന് തുറുമുഖം പണിയേണ്ടത് ആവശ്യമാണ്, അതിലേറെ ന്യായമായ ആവശ്യങ്ങൾ ജനങ്ങൾക്ക് ഉണ്ടെന്ന് കർദിനാൾ ആലഞ്ചേരി

By

Published : Dec 5, 2022, 4:50 PM IST

തിരവനന്തപുരം:വിഴിഞ്ഞം വിഷയം പരിഹാരമാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചില ന്യായമായ വികാരങ്ങൾ ജനങ്ങൾക്ക് ഉണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാർ സർക്കാരും ജനങ്ങളും തയ്യാറാകണം. പ്രശ്‌നം പരിഹാരത്തിലേക്ക് വരാൻ പോവുകയാണെന്നും അതിനെ ശുഭാപ്‌തി വിശ്വാസത്തോടെയാണ് കാണുന്നതെന്നും കർദിനാൾ പറഞ്ഞു.

കർദിനാൾ ജോർജ് ആലഞ്ചേരി മാധ്യമങ്ങളോട്

' തിരുവനന്തപുരത്ത് നടക്കുന്ന ചർച്ച ഗുണകരമായി തീരുമെന്നാണ് കരുതുന്നത്. എല്ലാവരും ആഗ്രഹിക്കുന്നതും പ്രശ്‌ന പരിഹാരമാണ്. സർക്കാരിന് കടുംപിടിത്തം ഉണ്ടെന്ന് കരുതുന്നില്ല.

സർക്കാരിന് തുറുമുഖം പണിയേണ്ടത് ആവശ്യമാണ്. അതിനോട് സമരം നടത്തുന്നവരും യോജിക്കുന്ന സാഹചര്യം ഉണ്ടാകും. അതിലേറെ ന്യായമായ ആവശ്യങ്ങൾ ജനങ്ങൾക്ക് ഉണ്ട്. അവരുടെ ജീവിതം പ്രയാസത്തിലാണ്.

അവരുടെ പുരോഗതിക്ക് വേണ്ടി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അത് ചെയ്യുന്നില്ല എന്നതാണ് അവരെ നിരാശപ്പെടുത്തത്. തുറമുഖം പണിയരുതെന്ന ഒരു ലക്ഷ്യം മാത്രല്ല അവർക്കുള്ളത്. വിഴിഞ്ഞം സഭാവിശ്വാസികളുടെ മാത്രമുള്ള പ്രശ്‌നമല്ല'. സംസ്ഥാനത്തിന്‍റെ പ്രശ്‌നമാണെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു.

ABOUT THE AUTHOR

...view details