കേരളം

kerala

ETV Bharat / state

'ഉള്ളടക്കം ക്രൈസ്‌തവ പുരോഹിതരെ അപമാനിക്കുന്നത്'; 'കക്കുകളി'യില്‍ സർക്കാർ നിലപാട് വ്യക്‌തമാക്കണമെന്ന് ബസേലിയോസ് മാർ ക്ലീമിസ് ബാവ

സഭയെയും വൈദികരെയും വിമർശിക്കുന്നതിലല്ല മറിച്ച് സന്യാസത്തെ ലൈംഗികവൽക്കരിച്ച് പൊതുസമൂഹത്തിൽ അവഹേളിക്കുന്ന പ്രവണതയാണ് നാടകത്തിലെ ഉള്ളടക്കം. ഇതിനെയാണ് എതിർക്കപ്പെടുന്നതെന്ന് സിറോ മലങ്കര സഭ ആർച്ച് ബിഷപ്പ്.

കക്കുകളി നാടകം വിവാദം  Kakkukali Drama Controversy  Kakkukali Drama  Baselios Mar Cleemis Catholica Bava  ബസേലിയോസ് മാർ ക്ലിമിസ് കാത്തോലിക്ക ബാവ  കക്കുകളി നാടകം  Kakkukali Drama  kerala news
കക്കുകളി നാടകം വിവാദത്തിൽ സർക്കാർ നിലപാട് വ്യക്‌തമാക്കണം

By

Published : May 2, 2023, 2:52 PM IST

ബസേലിയോസ് മാർ ക്ലീമിസ് കാത്തോലിക്ക ബാവ മാധ്യമങ്ങളോട്

തിരുവനന്തപുരം: കക്കുകളി നാടകം നിരോധിക്കണമെന്ന ക്രൈസ്‌തവ സഭകളുടെ ആവശ്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സിറോ മലങ്കര സഭ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാത്തോലിക്ക ബാവ. ക്രൈസ്‌തവ പുരോഹിതരെ അപമാനിക്കുന്നതാണ് നാടകത്തിലെ ഉള്ളടക്കം. പ്രത്യേകമായ ഒരു കലാമൂല്യവും നാടകം മുന്നോട്ടുവയ്ക്കുന്നില്ലെന്നും ക്രൈസ്‌തവ സന്യാസിമാരെ അപമാനിക്കുകയും പൊതുസമൂഹത്തിൽ ഇകഴ്‌ത്തി കാണിക്കുന്ന സമീപന രീതിയാണ് നാടകത്തിൽ നിൽക്കുന്നതെന്നും സിറോ മലങ്കര സഭ ആർച്ച് ബിഷപ്പ്.

അതിനാലാണ് ക്രൈസ്‌തവ സഭകൾ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. സഭയേയും വൈദികരെയും വിമർശിക്കുന്നതല്ല പ്രശ്‌നം. സന്യാസത്തെ ലൈംഗികവൽക്കരിച്ച് പൊതുസമൂഹത്തിൽ അവഹേളിക്കുന്ന പ്രവണതയാണ് കാണുന്നത്.

ഒരു മതവിഭാഗത്തെ ആകെ ഇകഴ്ത്തി കാട്ടുകയാണ്. ഇത് തികച്ചും നീചമായ പ്രവർത്തിയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. അതിനാലാണ് നാടകം നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളും അവരുടെ നിലപാട് വ്യക്തമാക്കണമെന്നും കാത്തോലിക്കാ ബാവ ആവശ്യപ്പെട്ടു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു. എന്നാൽ ഇത് എല്ലാവർക്കും പൊതുവിൽ ബോധ്യമാകുന്ന ഒന്നാകണം. നിരവധി നാടകങ്ങളും സിനിമയും കേരളത്തിലുണ്ടാകുന്നുണ്ട്. എന്നാൽ ഒരു നാടകത്തിൽ മാത്രം വിമർശനമുന്നയിക്കുമ്പോൾ അതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് പൊതുസമൂഹം മനസിലാക്കണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.

കക്കുകളി നാടകം സംബന്ധിച്ച കാര്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനാണ് പ്രധാന പരിഗണന നൽകുന്നത്. അതിനുശേഷം കേരള സ്റ്റോറി എന്ന സിനിമയെ കുറിച്ചുള്ള കാര്യങ്ങളിൽ നിലപാട് സ്വീകരിക്കുമെന്നും കർദിനാൾ പറഞ്ഞു.

ABOUT THE AUTHOR

...view details