തിരുവനന്തപുരം : പുതുക്കാട്-ഇരിങ്ങാലക്കുട സെക്ഷനില്‍ 104ാം നമ്പര്‍ പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഗതാഗത തടസത്തെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ തിരുവനന്തപുരം-മംഗലാപുരം(16604) മാവേലി എക്സ്പ്രസ് നവംബര്‍ 19നും, മംഗലാപുരം-തിരുവനന്തപുരം (16603) മാവേലി എക്സ്പ്രസ് നവംബര്‍ 18നും ഷൊര്‍ണൂര്‍ ജങ്‌ഷന്‍-മംഗലാപുരം (06017) മെമു എക്‌സ്പ്രസ് നവംബര്‍ 19നും എറണാകുളം ജങ്‌ഷന്‍-ഷൊര്‍ണൂര്‍ ജങ്‌ഷന്‍ (06018) മെമു എക്‌സ്പ്രസ് നവംബര്‍ 18നും എറണാകുളം ജങ്‌ഷന്‍-ഗുരുവായൂര്‍ (06448) എക്‌സ്പ്രസ് നവംബര്‍ 18നും റദ്ദാക്കി.
നവംബര്‍ 19ന് റദ്ദാക്കിയ മറ്റ് ട്രെയിനുകള്‍:(06439) ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ്, (06453) എറണാകുളം- ജങ്‌ഷന്‍ കോട്ടയം എക്‌സ്പ്രസ്, (06434) കോട്ടയം-എറണാകുളം എക്‌സ്പ്രസ്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:
- (22656) നിസാമുദ്ദീന്‍-എറണാകുളം ജങ്‌ഷന്‍ വീക്കിലി ട്രെയിന്‍ നവംബര്‍ 17ന് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.
- (16127) ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ നവംബര്‍ 17ന് എറണാകുളം ജങ്‌ഷനില്‍ യാത്ര അവസാനിപ്പിക്കും.
- (16128) ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ (നവംബര്‍ 18ന് രാത്രി 11.15ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നവംബര്‍ 19ന് പുലര്‍ച്ചെ 1.20ന് എറണാകുളം ജങ്‌ഷനില്‍ നിന്ന് യാത്ര ആരംഭിക്കും)
- (16630) മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് നവംബര്‍ 18ന് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.
- (16629) തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് നവംബര്‍ 19ന് പകരം നവംബര്‍ 20ന് പുലര്‍ച്ചെ 2.40ന് ഷൊര്‍ണൂര്‍ ജങ്‌ഷനില്‍ നിന്ന് യാത്ര തുടരും.
- (12978) അജ്‌മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് നവംബര്‍ 17ന് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.
- (16342) തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് നവംബര്‍ 18ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
- (16341) ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് നവംബര്‍ 19ന് പുലര്‍ച്ചെ 5.20ന് എറണാകുളം ജങ്‌ഷനില്‍ നിന്ന് യാത്ര ആരംഭിക്കും.
- (16187) കാരക്കല്‍ -എറണാകുളം ജങ്‌ഷന്‍ എക്‌സ്പ്രസ് നവംബര്‍ 18ന് പാലക്കാട് യാത്ര അവസസാനിപ്പിക്കും
- (16328) ഗുരുവായൂര്‍ മധുര എക്‌സ്പ്രസ് നവംബര്‍ 19ന് ആലുവയില്‍ നിന്ന് രാവിലെ 7.24ന് യാത്ര ആരംഭിക്കും.
- (16327) മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ് നവംബര്‍ 18ന് ആലുവയില്‍ യാത്ര അവസാനിപ്പിക്കും.
- (16188) എറണാകുളം-കാരക്കല്‍ എക്‌സ്പ്രസ് (രാത്രി 10.25ന്) എറണാകുളം ജങ്‌ഷനില്‍ നിന്ന് നവംബര്‍ 19ന് പകരം 20ന് പുലര്‍ച്ചെ 1.40ന് പാലക്കാട് നിന്ന് യാത്ര ആരംഭിക്കും.