തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായ രോഗികളുടെ ഫോണ്‍ പരിശോധിക്കുന്നത് പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിൽ കഴമ്പില്ല.
ഫോണ്‍ പരിശോധന; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് മുഖ്യമന്ത്രി
സമ്പർക്ക പട്ടിക കണ്ടെത്താൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫോൺ റെക്കോഡ് പരിശോധിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്കും കൈമാറില്ല. മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കുകയുമില്ലെന്നും മുഖ്യമന്ത്രി
കോള്‍റെക്കേഡ് പരിശോധന; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് മുഖ്യമന്ത്രി
സമ്പർക്ക പട്ടിക കണ്ടെത്താൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫോൺ റെക്കോഡ് പരിശോധിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്കും കൈമാറില്ല. മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കുകയുമില്ല. ഏതാനും മാസങ്ങളായി വിവരശേഖരണം നടത്തുന്നുണ്ടെന്നും ലോ എൻഫോഴ്സ്‌മെന്‍റിന്‍റെ വിവരശേഖരണത്തിനുള്ള അനുമതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.