കേരളം

kerala

ETV Bharat / state

CAG Report On Waste Management മാലിന്യ പരിപാലനത്തിൽ വ്യാപക വീഴ്‌ച; മരടിലെ ഫ്ലാറ്റ് പൊളിച്ച മാലിന്യം അപ്രത്യക്ഷമായെന്ന് സിഎജി - എറണാകുളം മരടിൽ 4 ഫ്ലാറ്റിന്‍റെ 69606 ടൺ മാലിന്യം

waste management CAG Report : മാലിന്യ സംസ്‌കരണത്തിന്‍റെ യാതൊരു രേഖയും സ്വകാര്യ ഏജൻസിയും ഓഡിറ്റിന് സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 1353.67 ലക്ഷം രൂപയായിരുന്നു മാലിന്യ നിർമാർജനത്തിനായി തദ്ദേശസ്ഥാപനങ്ങൾ വികസന ഫണ്ടിൽ നിന്നും വകയിരുത്തിയത്. ഇതിൽ 904.79 ലക്ഷം രൂപയാണ് ചെലവഴിച്ചത്

Widespread Failure In Waste Management  waste management CAG Report  CAG Report About waste management  waste management failure  waste from the demolished flat in Maradu  demolished flat in Maradu has disappeared  CAG Report demolished flat in Maradu disappeared  മാലിന്യ പരിപാലനത്തിൽ വ്യാപക വീഴ്‌ച  മരടിലെ ഫ്ലാറ്റ് പൊളിച്ച മാലിന്യം അപ്രത്യക്ഷം  മരടിലെ ഫ്ലാറ്റ് പൊളിച്ച മാലിന്യം  മാലിന്യം അപ്രത്യക്ഷമായെന്ന് സിഎജി  സിഎജി റിപ്പോർട്ട്  മാലിന്യ പരിപാലനത്തിൽ വീഴ്‌ചസിഎജി റിപ്പോർട്ട്  കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ട്‌  സിഎജി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട്‌  എറണാകുളം മരടിൽ 4 ഫ്ലാറ്റിന്‍റെ 69606 ടൺ മാലിന്യം  മാലിന്യ സംസ്‌കരണത്തിന്‍റെ രേഖ സ്വകാര്യ ഏജൻസി
Widespread Failure In Waste Management

By ETV Bharat Kerala Team

Published : Sep 15, 2023, 7:58 AM IST

Updated : Sep 15, 2023, 9:14 AM IST

പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽ മാധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം: മാലിന്യ പരിപാലനത്തിൽ വ്യാപക വീഴ്‌ചയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട്‌. മാലിന്യത്തിന്‍റെ അളവും രാസ, ഭൗതിക സവിശേഷതകളും നിർണയിക്കുന്ന ഒരു ശാസ്ത്രീയ പഠനവും നടന്നിട്ടില്ല (Widespread Failure In Waste Management).

എറണാകുളം മരടിൽ പൊളിച്ച നാല് ഫ്ലാറ്റിന്‍റെ 69,606 ടൺ മാലിന്യം മെസേഴ്‌സ്‌ പ്രോംപ്റ്റ് എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിനായിരുന്നു നീക്കാനുള്ള ചുമതല. ഈ സ്ഥാപനം മാലിന്യം നീക്കം ചെയ്‌തതായി അവകാശപ്പെട്ടിരുന്നു.

മാലിന്യ സംസ്‌കരണത്തിന്‍റെ യാതൊരു രേഖയും സ്വകാര്യ ഏജൻസിയും ഓഡിറ്റിന് സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 1353.67 ലക്ഷം രൂപയായിരുന്നു മാലിന്യ നിർമാർജനത്തിനായി തദ്ദേശസ്ഥാപനങ്ങൾ വികസന ഫണ്ടിൽ നിന്നും വകയിരുത്തിയത്. ഇതിൽ 904.79 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

ഖരമാലിന്യ സംസ്‌കരണത്തിന് 39.31 കോടി രൂപ അനുവദിച്ചതിൽ 1.85 കോടി രൂപ മാത്രമാണ് ഉപയോഗിച്ചത്. 4.71 ശതമാനമാണിത്. ഓഡിറ്റ് കാലയളവിൽ 14 തദ്ദേശസ്ഥാപനങ്ങൾ ഖരമാലിന്യ പദ്ധതികൾക്ക് വേണ്ടി തനത് ഫണ്ടിൽ നിന്നും ഒന്നും ചെലവാക്കിയിട്ടില്ല. മതിയായ തനത് ഫണ്ടുകൾ ഉണ്ടായിരുന്നിട്ടും ഫലപ്രദമായി വിനിയോഗിച്ചില്ലെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.

സാമൂഹ്യ സുരക്ഷ പെൻഷൻ സ്‌കീമുകളിലും വ്യാപകമായ ക്രമക്കേടുകൾ :സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷ പെൻഷൻ സ്‌കീമുകളിൽ വ്യാപകമായ ക്രമക്കേടുകളെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട്. കൃത്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതെ 278 പേർ സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെൻഷൻ അനധികൃതമായി നേടുന്നതായി കണ്ടെത്തി.

മൊത്തം 86,675 അപേക്ഷകളിൽ 21,512 എണ്ണത്തിൽ നടത്തിയ പരീക്ഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. സർക്കാർ ജീവനക്കാർ, സർവീസ് പെൻഷൻകാർ, താത്കാലിക ജീവനക്കാർ എന്നിവർക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ അനുവദിച്ചു. ഇതിലൂടെ 39.27 കോടി രൂപയാണ് അനർഹരുടെ കൈയിലേക്ക് എത്തിയത്.

അപേക്ഷ സമർപ്പിക്കാതെ പോലും ഗുണഭോക്താക്കളെ ചേർത്തെന്നും പല ഗുണഭോക്താക്കളും ഒന്നിൽ കൂടുതൽ പെൻഷനുകളാണ് നേടുന്നതെന്നും സിഎജി വ്യക്തമാക്കി. അർഹരായവർക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി.

യോഗ്യരായ 25,000 ത്തിലധികം ഗുണഭോക്താകൾക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ പേയ്മെന്‍റുകൾ നിരസിക്കപ്പെട്ടിട്ടുണ്ട്. പല ഗുണഭോക്താകൾക്കും സാമൂഹ്യ സുരക്ഷ പെൻഷനുകളിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇവരിൽ നിന്നും 4.08 കോടി രൂപ തിരിച്ച് പിടിക്കാനുണ്ട്.

75 വയസ്സ് തികഞ്ഞവർക്ക് ലഭിക്കുന്ന പെൻഷൻ നിരക്ക് വയസ്സ് തികയാത്തവർക്ക് വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ 10.11 കോടി രൂപയാണ് നഷ്‌ടമെന്നും സിഎജി യുടെ റിപ്പോർട്ടിലുണ്ട്.

ALSO READ:Total Revenue Income Of State Govt : സംസ്ഥാന സർക്കാരിന്‍റെ റവന്യൂ വരുമാനം മുൻ വർഷങ്ങളേക്കാൾ വർധിച്ചു : സിഎജി റിപ്പോർട്ട്‌

റവന്യൂ വരുമാനം വർധിച്ചതായി സിഎജി യുടെ റിപ്പോർട്ട്:2021-2022 വർഷത്തെ സംസ്ഥാന സർക്കാരിന്‍റെ മൊത്തം റവന്യൂ വരുമാനം (Total Revenue Income Of State Govt) മുൻ വർഷങ്ങളേക്കാൾ വർധിച്ചതായി നിയമസഭയിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ (Comptroller and Auditor General) റിപ്പോർട്ട്‌. 2021-2022 സാമ്പത്തിക വർഷത്തിൽ 1,16,640.24 കോടിയാണ് സംസ്ഥാന സർക്കാരിന്‍റെ മൊത്തം റവന്യൂ വരുമാനം. തനത് വരുമാനം 68,803.03 കോടി രൂപയാണ്.

Last Updated : Sep 15, 2023, 9:14 AM IST

ABOUT THE AUTHOR

...view details