തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് എതിരായ സിഎജി റിപ്പോർട്ട് ചോർച്ചയിൽ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ബുധനാഴ്‌ച നിയമസഭയിൽ വയ്ക്കും. റിപോർട്ട് ചോർത്തിയെന്ന പരാതിയില്‍ തോമസ് ഐസക്കിന് എത്തിക്‌സ് കമ്മിറ്റി ക്ലീൻചിറ്റ് നൽകിയേക്കുമെന്നാണ് സൂചന .
സി.എ.ജി വിവാദം; ധനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കുമെന്ന് സൂചന - സിഎജി റിപ്പോർട്ട് ചോർച്ച
സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടു എന്നാരോപിച്ച് ധന മന്ത്രി തോമസ് ഐസക്കിനെതിരെ വി.ഡി. സതീശൻ എം.എൽ.എ നൽകിയ അവകാശ ലംഘന പരാതിലാണ് റിപ്പോർട്ട് സമർപ്പിക്കുക
സി.എ.ജി വിവാദം; എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ബുധനാഴ്‌ച നിയമസഭയിൽ
സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടു എന്നാണ് മന്ത്രിക്കെതിരെ വി.ഡി. സതീശൻ എം.എൽ.എ നൽകിയ അവകാശ ലംഘന പരാതി. എ.പ്രദീപ് കുമാർ എം.എൽ.എ ചെയർമാനായ എത്തിക്‌സ് കമ്മിറ്റി തോമസ് ഐസക്കിൽ നിന്നും വി. ഡി സതീശനിൽ നിന്നും വിശദീകരണം തേടിയിരുന്നു.