തിരുവനന്തപുരം: റവന്യൂ വകുപ്പിനെതിരെ സിഎജി റിപ്പോർട്ട് സമർപ്പിച്ചു. ക്രമവിരുദ്ധമായി ഭൂമി പതിച്ചു നൽകി. മിച്ചഭൂമി ഏറ്റെടുക്കുന്നതിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും റവന്യൂ വകുപ്പിന് വീഴ്ചയുണ്ടായെന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്രമവിരുദ്ധമായി ഭൂമി പതിച്ചു നൽകി; റവന്യൂ വകുപ്പിനെതിരെ സിഎജി റിപ്പോർട്ട് - റവന്യു വകുപ്പ്
റവന്യൂ വകുപ്പിന്‍റെ ഭാഗത്ത് നിന്ന് നിയമ നിഷേധങ്ങൾ തടയുന്നതിൽ ഗുരതരമായ വീഴ്ചകൾ സംഭവിച്ചുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു
റവന്യൂ വകുപ്പിന്‍റെ ഭാഗത്ത് നിന്ന് നിയമ നിഷേധങ്ങൾ തടയുന്നതിൽ ഗുരതരമായ വീഴ്ചകൾ സംഭവിച്ചതായി സിഎജി വ്യക്തമാക്കി. അഞ്ച് ജില്ലകളിലായി 1588 ഹെക്ടർ മിച്ചഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസമുണ്ടായി. ഭൂപരിധി നിയമം ലംഘിച്ച 12574 ഹെക്ടർ ഭൂമി ഉൾപ്പെട്ട 358 കേസുകൾ റവന്യൂ വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടില്ല. 15 ഏക്കറിന് മുകളിൽ കൈവശമുള്ള ഭൂമിയുടെ ഭൂനികുതി സ്വീകരിച്ചതുമായി ബന്ധപ്പെട്ട 372 കേസുകളാണ് വന്നത്. അതിൽ 14 കേസുകൾ മാത്രമാണ് റവന്യൂ വകുപ്പ് റിപ്പോർട്ട് ചെയ്തത്. നാല് സന്ദർഭങ്ങളിലായി ക്രമവിരുദ്ധമായി മിച്ചഭൂമി പതിച്ചു നൽകി. അഞ്ച് ജില്ലകളിലായി 311 കോടി വിലവരുന്ന 5192 ഹെക്ടർ ഭൂമി 184 പ്രമാണങ്ങളിലായി ഭൂപരിധി നിയമങ്ങൾ ലംഘിച്ച് രജിസ്റ്റർ ചെയ്തു നൽകി. കെട്ടിട നികുതി ഈടാക്കുന്നതിലും വീഴ്‌ച സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മിച്ച ഭൂമി തിരിച്ചറിയലിനും സംരക്ഷണത്തിനും നിർണ്ണായകമാകുമായിരുന്ന വിശദമായ ഡാറ്റാബേസ് പരിപാലിക്കുന്നതിലും റവന്യൂ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായും സിഎജി റിപ്പോർട്ടില്‍ പറയുന്നു.