തിരുവനന്തപുരം: സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടറായി എജി ഒലീനയെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ജനറലായി ഡോ. എം.ആര്‍. രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം നല്‍കും. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിങ് ഡയറക്ടറുമായി ജോണ്‍ സെബാസ്റ്റ്യനെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും.
എജി ഒലീന സാക്ഷരത മിഷന്‍ ഡയറക്ടര്‍ - ഹൈകോടതി ഗവ പ്ലീഡര്‍ നിയമനം
തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ജനറലായി ഡോ. എം.ആര്‍. രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം
സാക്ഷരതാമിഷന്‍ ഡയറക്ടറായി എജി ഒലീനയെ തീരുമാനിച്ച് മന്ത്രിസഭാ യോഗം
കോട്ടയം ജില്ല ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി ആര്‍പ്പൂക്കര സ്വദേശി സണ്ണി ജോര്‍ജ് ചാത്തുക്കുളത്തെ നിയമിക്കും. ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നേതാവായിരുന്നു എജി ഒലീന. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ വാര്‍ഡായ കുന്നുകുഴിയില്‍ മത്സരിച്ച് പരാജയപ്പെട്ടു.