തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിലെ സമവായ ചര്‍ച്ചകള്‍ക്ക് ശേഷം സമരസമിതിക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികൾക്ക് ഭവന സമുച്ചയം നിർമിക്കുന്നതിന് ഭൂമി കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ 17.43 ഏക്കർ ഭൂമിയിൽ 8 ഏക്കറാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക.
മുട്ടത്തറയില്‍ 8 ഏക്കര്‍ ; മത്സ്യത്തൊഴിലാളികൾക്ക് ഭവന സമുച്ചയത്തിനുള്ള ഭൂമി കൈമാറാൻ മന്ത്രിസഭായോഗ തീരുമാനം
മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ 17.43 ഏക്കർ ഭൂമിയിൽ 8 ഏക്കറാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക
അതേസമയം, സമരത്തെ തുടർന്ന് മുടങ്ങിയ, തുറമുഖ നിര്‍മാണ സാമഗ്രികൾ എത്തിക്കുന്ന നടപടികള്‍ ഇന്ന് ആരംഭിക്കും. കൊല്ലം, തിരുവനന്തപുരം തീരത്തുള്ള ബാർജുകളും വരും ദിവസങ്ങളിൽ വിഴിഞ്ഞത്ത് എത്തിക്കും. തുറമുഖ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
പുലിമുട്ട് നിർമാണത്തിനായി പ്രതിദിനം 15000 ടൺ കല്ലിടുന്നതിന് പകരം 30000 ടൺ കല്ലിടാനും ധാരണയായിട്ടുണ്ട്. വിഴിഞ്ഞത്തെ സമരപ്പന്തലുകൾ ഇന്നലെ മുതൽ പൊളിച്ചുനീക്കി തുടങ്ങി. മുല്ലൂരിലെ തുറമുഖ കവാടത്തിലെ സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്.