തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിന്‍റെ ട്രയൽ ഒരാഴ്ച കൂടി നീട്ടാൻ മന്ത്രിസഭാ തീരുമാനം. ഒരു കുട്ടിക്ക് പോലും ഓൺലൈൻ ക്ലാസുകൾ നഷ്ടമാകാതിരിക്കാൻ നടപടി സ്വീകരിക്കാൻ മന്ത്രിസഭ നിർദേശം നൽകി. നേരത്തെ ഒരാഴ്ചത്തേക്ക് ട്രയൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇപ്പോഴുള്ള അപാകതകൾ പരിഹരിക്കാനാണ് ട്രയൽ നീട്ടിയത്. ഈ സമയത്ത് സംപ്രേഷണം ചെയ്ത ക്ലാസുകൾ വീണ്ടും സംപ്രേക്ഷണം ചെയ്യും.
ഓൺലൈൻ ക്ലാസിന്‍റെ ട്രയൽ ഒരാഴ്ച കൂടി നീട്ടാൻ മന്ത്രിസഭാ തീരുമാനം - online class for one more week
രണ്ടു ലക്ഷത്തിലധികം കുട്ടികൾക്ക് ക്ലാസ്സുകൾ നഷ്ടപ്പെട്ടതായാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തൽ
ഓൺലൈൻ ക്ലാസിന്‍റെ ട്രയൽ ഒരാഴ്ച കൂടി നീട്ടാൻ മന്ത്രിസഭാ തീരുമാനം
രണ്ടു ലക്ഷത്തിലധികം കുട്ടികൾക്ക് ക്ലാസ്സുകൾ നഷ്ടപ്പെട്ടതായാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തൽ. ഇതിന് പരിഹാരം കാണാൻ വിദ്യാഭ്യാസ വകുപ്പിന് മന്ത്രിസഭാ യോഗം നിർദ്ദേശം നൽകി.