കേരളം

kerala

ETV Bharat / state

തിരുവനന്തപുരം നഗരത്തില്‍ സുരക്ഷിത നിരത്തുകള്‍ - secure street in Trivandrum

തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളിലാണ് സുരക്ഷിത നിരത്തുകളും കച്ചവട സ്ഥാപനങ്ങളും ആരംഭിക്കുക

സുരക്ഷിത നഗരകേന്ദ്രങ്ങള്‍  തിരുവനന്തപുരം  സുരക്ഷിത നിരത്തുകൾ  മന്ത്രിസഭായോഗം  cabinet decision  secure street in Trivandrum  cabinet meeting
തിരുവനന്തപുരത്ത്‌ 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത നഗരകേന്ദ്രങ്ങള്‍ ആരംഭിക്കും

By

Published : Feb 19, 2020, 2:31 PM IST

തിരുവനന്തപുരം: നഗരത്തില്‍ 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത നിരത്തുകളും കച്ചവട സ്ഥാപനങ്ങളും ആരംഭിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുക. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തും. ഇതിനായി ടൂറിസം, പൊലീസ്, തദ്ദേശഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം നഗരസഭാ അധികൃതര്‍ എന്നിവരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും. പദ്ധതി ഈ വര്‍ഷം തന്നെ മറ്റ് സ്ഥലങ്ങളിലും വ്യാപിപ്പിക്കും.

ABOUT THE AUTHOR

...view details