തിരുവനന്തപുരം: വിഴിഞ്ഞത്ത് ബസ് ഉരുണ്ട് കയറി ഡ്രൈവര്‍ ചതഞ്ഞു മരിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെ ആഴിമല ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും ആഴിമലയില്‍ തീര്‍ഥാടകരുമായി എത്തിയ ബസിലെ ഡ്രൈവറായ അനില്‍ കുമാറാണ് മരിച്ചത്.
ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ മടങ്ങിയെത്തിയ ശേഷം ബസ് എടുക്കാന്‍ താക്കോല്‍ കാണാത്തതിനെ തുടര്‍ന്ന് അനില്‍ കേബിള്‍ വയറുയോഗിച്ച് എന്ജിന് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു. സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്ന് ഇന്ധനം തീര്‍ന്നെന്ന് കരുതി അനില്‍ പരിശോധിക്കാന്‍ പുറത്തിറങ്ങി. ഇതിനിടയില്‍ ഗിയറില്‍ കിടന്ന ബസ് മുന്നോട്ട് ഉരുണ്ട് ഡ്രൈവറുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.